വിവാദങ്ങൾക്കൊടുവിൽ റസൂൽ പൂക്കൂട്ടിയുമായുള്ള പ്രണയം പരസ്യമാക്കി ടെലിവിഷൻ താരം സജ്ന ഫിറോസ്. ഗർഭിണിയാണെന്ന സൂചന നൽകിയാണ് സജ്ന ഈ വിവരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
റസൂൽ പൂക്കൂട്ടിയുമായുള്ള ബന്ധത്തിൽ താൻ ഗർഭിണിയാണെന്ന് കാണിച്ചുള്ള സൂചനയും സജ്ന പങ്കുവച്ചിട്ടുണ്ട്. മൂന്നുമാസം ഗർഭിണിയാണ് സജ്ന ഇപ്പോൾ. റസൂൽ പൂക്കൂട്ടിയെ കെട്ടിപ്പിടിച്ചുള്ള ചിത്രവും അവർ ആ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാഷാ അള്ളാ എന്ന ക്യാപ്ഷനോടെയാണ് സജ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരിക്കുന്നത്. സജ്നയും റസൂൽ പൂക്കുട്ടിയും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. സജ്നയുടെ മുൻഭർത്താവ് ഫിറോസ് തന്നെ ഇവർക്കെതിരെ രംഗത്ത് എത്തിയിരുന്നു.
അതേസമയം ഇരുവരും വിവാഹിതരാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. റസൂൽ പൂക്കുട്ടി സജ്നയുമായുള്ള ബന്ധത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാനും തയ്യാറായിട്ടില്ല.